Body Found | ആലുവയില്‍ രണ്ടിടങ്ങളില്‍ നിന്നായി അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി

 


കൊച്ചി: (www.kvartha.com) ആലുവയില്‍ രണ്ടിടങ്ങളില്‍ നിന്നായി അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ആലുവ പുഴയില്‍ നിന്നും ആലുവ മെട്രോക് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആലുവ മണപ്പുറം ഹരിത വനത്തിന്റെ കടവിനോട് ചേര്‍ന്ന് പുഴയില്‍ മുങ്ങി മരിച്ച നിലയിലാണ് 55 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.

മാര്‍കറ്റ് പാലത്തിന് താഴെ മെട്രോ തൂണ്‍ നമ്പര്‍ 26ന് എതിര്‍വശത്താണ് 40 വയസ് പ്രായം തോന്നിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Body Found | ആലുവയില്‍ രണ്ടിടങ്ങളില്‍ നിന്നായി അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി

മൃതദേഹങ്ങള്‍ ആലുവ ഗവണ്‍മെന്റ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kochi, News, Kerala, Found, Dead Body, Police, Alua: Two unidentified bodies found.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia