Follow KVARTHA on Google news Follow Us!
ad

New Movie | മമ്മൂട്ടിയും തെലുങ്ക് താരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന 'എജന്റ്' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Release date of Mammootty's new movie Agent announced #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) മമ്മൂട്ടിയും തെലുങ്ക് താരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന 'എജന്റ്' തീയേറ്ററുകളിലേക്കെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഏപ്രില്‍ 28നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം റിലീസാകും.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹൈദരാബാദ്, ഡെല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ചിത്രീകരണം നിര്‍വഹിച്ച ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മിക്കുന്നത്.

Kochi, News, Kerala, Cinema, Entertainment, Mammootty, Actor, Release date of Mammootty's new movie Agent announced.

Keywords: Kochi, News, Kerala, Cinema, Entertainment, Mammootty, Actor, Release date of Mammootty's new movie Agent announced.

Post a Comment