PM Modi | '4 തലമുറകളായി ഈ കുടുംബവുമായി ബന്ധം, അതീവ ഭാഗ്യവാൻ'; ദാവൂദി ബോറ വിഭാഗത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പുതിയ അകാഡമി ഉദ്ഘാടനം ചെയ്തു

 


മുംബൈ: (www.kvartha.com) ഷിയാ മുസ്‍ലിംകളിലെ ദാവൂദി ബോറ വിഭാഗത്തിന്റെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അൽ‍ ജാമിഅതുസ്സൈഫിയ അറബിക് അകാഡമിയുടെ മുംബൈ കാംപസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദാവൂദി ബോറ വിഭാഗത്തിന്റെ തലവൻ സയ്യിദ്‌ന മുഫദ്ദൽ സൈഫുദ്ദീൻ അടക്കമുള്ളവർ സംബന്ധിച്ചു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി താൻ ഇവിടെ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടല്ല വന്നിരിക്കുന്നതെന്ന് പറഞ്ഞു.

'നാല് തലമുറകളായി ഈ കുടുംബവുമായി ബന്ധപ്പെട്ടു നിൽക്കാൻ കഴിയുന്നതിൽ ഞാൻ അതീവ ഭാഗ്യവാനാണ്. ഈ ഭാഗ്യം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. നാല് തലമുറകളും എന്റെ വീട് സന്ദർശിച്ചിട്ടുണ്ട്. ഒരു കുടുംബാംഗമായി ഇവിടെ വരാൻ അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ സന്തോഷവാനാണ്', മോദി കൂട്ടിച്ചേർത്തു. അൽ‍ ജാമിഅതുസ്സൈഫിയ കാംപസും കുടുംബവും സന്ദർശിക്കുന്നത് തന്റെ സ്വന്തം കുടുംബത്തെ സന്ദർശിക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു.

PM Modi | '4 തലമുറകളായി ഈ കുടുംബവുമായി ബന്ധം, അതീവ ഭാഗ്യവാൻ'; ദാവൂദി ബോറ വിഭാഗത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പുതിയ അകാഡമി ഉദ്ഘാടനം ചെയ്തു

'ദാവൂദി ബോറ സമൂഹം കാലത്തിനനുസരിച്ച് പരിവർത്തനം ചെയ്യപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭൂതപൂർവമായ വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഓരോ ആഴ്ചയും ഒരു സർവകലാശാലയും രണ്ട് കോളജുകളും ഇൻഡ്യയിൽ തുറക്കുന്നു', മോഡി വ്യക്തമാക്കി. പ്രത്യക്ഷത്തില്‍ തന്നെ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ് ഷിയാ വിഭാഗത്തിലെ ഉപവിഭാഗമായ ദാവൂദി ബോറകള്‍.

Keywords: Mumbai, News, National, Inauguration, Prime Minister, PM Modi in Mumbai: Prime Minister inaugurates Aljamea-tus-Saifiyah Arabic Academy in Andheri.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia