High court | 'പ്രതി മരിച്ചാൽ അനന്തരാവകാശികളിൽ നിന്ന് പിഴ ഈടാക്കാം'; ഹൈകോടതിയുടെ സുപ്രധാന വിധി

 


ബെംഗ്ളുറു: (www.kvartha.com) പ്രതിയുടെ മരണശേഷം സ്വത്തിൽ നിന്നോ അനന്തരാവകാശികളിൽ നിന്നോ പിഴ ഈടാക്കാമെന്ന് കർണാടക ഹൈകോടതിയുടെ സുപ്രധാന വിധി. ഹാസനിൽ നിന്നുള്ള ടോട്ടിലെ ഗൗഡ എന്നയാളുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ശിവശങ്കർ അമരന്നവർ അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. 

2011 ഡിസംബർ 12-ന് 2003 ലെ ഇലക്‌ട്രിസിറ്റി ആക്‌ട് സെക്ഷൻ 135, 138 പ്രകാരം ഹാസനിലെ അഡീഷണൽ സെഷൻസ് കോടതി ടോട്ടിലെ ഗൗഡയ്ക്ക് 29,204 രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ഹൈകോടതിയിൽ ഹർജി പരിഗണിക്കുന്നതിനിടെ ടോട്ടിലെ ഗൗഡ മരിച്ചു.

High court | 'പ്രതി മരിച്ചാൽ അനന്തരാവകാശികളിൽ നിന്ന് പിഴ ഈടാക്കാം'; ഹൈകോടതിയുടെ സുപ്രധാന വിധി

മരിച്ചാലും കോടതി ഉത്തരവനുസരിച്ച് പിഴയടക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഹർജിക്കാരന് ഇളവ് ലഭിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ടോട്ടിലെ ഗൗഡയുടെ മരണശേഷം കേസ് തുടരാൻ കുടുംബാംഗങ്ങൾ ആരും ഹർജി നൽകിയിരുന്നില്ല. നിയമപരമായ അവകാശികൾ ഹർജി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ടോട്ടിലെ ഗൗഡയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഹർജിക്കാരൻ മരിച്ചതിനാൽ ഹർജി ഹൈകോടതി റദ്ദാക്കി. പിഴത്തുക വസ്തുവിൽ നിന്നോ സ്വത്തിന്റെ അനന്തരാവകാശികളിൽ നിന്നോ ഈടാക്കാനും കോടതി ഉത്തരവിട്ടു.

Keywords:  Bangalore, News, National, High Court, Court Order, If accused is dead, fine can be collected from successors: High court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia