Protest March | ഡാറ്റാ ചോരല്‍: കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രതിഷേധ മാര്‍ച് നടത്തി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയിലെ മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതോടെ കണ്ണൂര്‍ സര്‍വകലാശാലയ്ക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായി. കണ്ണൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സര്‍വകലാശാല ആസ്ഥാനത്ത് മാര്‍ച് നടത്തി. സര്‍വകലാശാല ആസ്ഥാനത്തെ ഗേറ്റിന് മുന്‍പില്‍ പൊലീസ് ബാരികേഡ് വച്ച് മാര്‍ച് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പുസമരം നടത്തി.

ഹാകര്‍ ഡാര്‍ക് വെബില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ കൊച്ചിയിലെ സ്വകാര്യ സൈബര്‍ സെക്യൂരിറ്റി ഏജെന്‍സിയാണ് കണ്ടെത്തിയത്. സര്‍വകലാശാലയുടെ വെബ്സൈറ്റിലെ പിശകാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് നിഗമനം. കണ്ണൂര്‍ സര്‍വകലാശാലയിലെ 2018 മുതല്‍ 2022 വരെയുള്ള മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഹാകര്‍മാര്‍ അവരുടെ ഫോറങ്ങളിലൊന്നില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.

Protest March | ഡാറ്റാ ചോരല്‍: കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രതിഷേധ മാര്‍ച് നടത്തി

ഇതേതുടര്‍ന്ന് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍, ഫോടോകള്‍, ഫോണ്‍ നമ്പര്‍ എന്നിവ കണ്ടെത്തിയിരുന്നു. സര്‍വകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സൈബര്‍ സെലിനും സിറ്റി പൊലീസ് കമീഷനര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ചോര്‍ന്ന കാലത്തെ വിവരങ്ങള്‍ ഡാറ്റാ ബേസില്‍നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Keywords: Kannur, News, Kerala, University, Students, Protest, March, MSF, MSF held protest march to Kannur University.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia