Jumu'ah Khutba | ഇമാം വൈകിയപ്പോൾ മസ്‌ജിദിൽ ജുമുഅ ഖുതുബ നിർവഹിച്ചത് കൂലിത്തൊഴിലാളി; അതിമനോഹരമായ ശൈലിയിലുള്ള അറബി പ്രസംഗം വൈറലോട് വൈറൽ; വീഡിയോ കാണാം

 


ദോഹ: (www.kvartha.com) ഖത്വറിലെ ഒരു മസ്‌ജിദിൽ ഇമാം വൈകിയതിനെ തുടർന്ന് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കൂലിത്തൊഴിലാളി ജുമുഅ ഖുതുബ നിർവഹിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ അദ്ദേഹത്തെ അനുമോദിക്കുകയും പ്രശംസിക്കുകയും ചെയ്തു. മാധ്യമ റിപോർടുകൾ പ്രകാരം, ഉഗാൻഡൻ സ്വദേശിയായ അബ്ദുർ റഹ്‌മാൻ അബ്ദുർ റശീദ് എന്ന യുവാവാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു ചെറിയ പള്ളിയിൽ ഖുതുബ നിർവഹിച്ചത്.
              
Jumu'ah Khutba | ഇമാം വൈകിയപ്പോൾ മസ്‌ജിദിൽ ജുമുഅ ഖുതുബ നിർവഹിച്ചത് കൂലിത്തൊഴിലാളി; അതിമനോഹരമായ ശൈലിയിലുള്ള അറബി പ്രസംഗം വൈറലോട് വൈറൽ; വീഡിയോ കാണാം

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് മുമ്പായി നിർവഹിക്കേണ്ട ഖുതുബ സാധാരണയായി അതത് പള്ളികളിൽ നിയോഗിക്കപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാരാണ് നിർവഹിക്കുക. അറബി ഭാഷയിലെ പ്രാഗത്ഭ്യവും പ്രധാനമാണ്. അതേസമയം അബ്ദുർ റശീദിന്റെ ഖുതുബയിലൂടെ ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ മനുഷ്യർ എല്ലാവരും ഒന്നാണെന്നതിന്റെ ഉദാഹരണമാണ് ഒരിക്കൽ കൂടി പുറത്തുവന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോക്താക്കൾ കുറിച്ചു.


പ്രചരിക്കുന്ന വീഡിയോയിൽ, അബ്ദുർ റശീദ് ഗ്യാസ് സ്റ്റേഷൻ ജീവനക്കാരന്റെ വേഷം ധരിച്ച്, പള്ളിയുടെ പ്രസംഗ പീഠത്തിൽ, മനോഹരമായ ശൈലിയിൽ അറബിയിൽ ഖുത്ബ നിർവഹിക്കുന്നത് കാണാം. പുസ്തകങ്ങളൊന്നും നോക്കാതെയായിരുന്നു പ്രസംഗം. അദ്ദേഹത്തിന്റെ വാക്ചാതുര്യവും വിശുദ്ധ ഖുർആൻ മനഃപാഠവും പരക്കെ പ്രശംസിക്കപ്പെട്ടു. അതേസമയം, ഖത്വറി സ്ഥാപനമായ അജ്യാൽ എജ്യുകേഷണൽ സെന്റർ അബ്ദുർ റശീദിനെ ആദരിക്കുകയും ചെയ്തു.

You Might Also Like:

Keywords:  Latest-News, World, Top-Headlines, Qatar, Gulf, Doha, Religion, Masjid, Video, Viral, Social-Media, Arabic, Ugandan gas station worker in Qatar delivers Friday sermon, Ugandan Gas Station, Juma' Khutba, Video: Ugandan gas station worker in Qatar delivers Friday sermon; praised globally.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia