Policeman suspended | 'റോഡരികിലെ കടയുടെ മുന്നില്‍ നിന്നും ബള്‍ബ് മോഷ്ടിച്ചു'; സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

 


ലക്‌നൗ: (www.kvartha.com) റോഡരികിലെ കടയുടെ മുന്നില്‍ നിന്നും ബള്‍ബ് മോഷ്ടിച്ചെന്ന സംഭവത്തില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പ്രയാഗ്രാജ് ജില്ലയിലെ ഫുല്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജേഷ് വര്‍മയ്‌ക്കെതിരെയാണ് നടപടി. സംഭവത്തിന്റെ സിസിടിവി ദൃസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അടഞ്ഞുകിടക്കുന്ന ഒരു കടയിലേക്ക് പൊലീസുകാരന്‍ വരുന്നതും, ചുറ്റും നോക്കിയ ശേഷം മെല്ലെ പുറത്തുണ്ടായിരുന്ന ബള്‍ബ് ഊരിയെടുക്കുന്നതും വീഡിയോയില്‍ കാണാം. ക്ഷമയോടെ അഴിച്ച ശേഷം ബള്‍ബ് പോകറ്റില്‍ വച്ച് ഒന്നും അറിയാത്ത പോലെ അവിടെ നിന്നും പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

Policeman suspended | 'റോഡരികിലെ കടയുടെ മുന്നില്‍ നിന്നും ബള്‍ബ് മോഷ്ടിച്ചു'; സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഒക്ടോബര്‍ ആറിനാണ് സംഭവമെന്ന് നാട്ടുകാര്‍ പറയുന്നു. ബള്‍ബ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ട കടയുടമ, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി ആളുകള്‍ രംഗത്തെത്തി. വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ ഇരുട്ടായതിനാല്‍ താന്‍ നിലയുറപ്പിച്ച സ്ഥലത്ത് ബള്‍ബ് ഊരിമാറ്റി സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് വാദിച്ചു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാണ്‍പൂര്‍ പൊലീസിന്റെ ഒരു വീഡിയോ വൈറലായിരുന്നു. പട്രോളിംഗിനിടെ റോഡരികില്‍ ഉറങ്ങുകയായിരുന്ന ഒരാളുടെ മൊബൈല്‍ മോഷ്ടിക്കുന്ന കോണ്‍സ്റ്റബിളിന്റെ സിസിടിവി ദൃശ്യമായിരുന്നു അത്. വീഡിയോ വൈറലായതോടെ പിന്നീട് കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരുന്നു.

Keywords: Lucknow, News, Police, Suspension, Video, Shop, UP Cop Caught On Camera Stealing Light Bulb From Roadside Shop.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia