Black Magic | 'കുട്ടികളെ ഉപയോഗിച്ച് പൂജ, എതിര്‍ക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തും'; മലയാലപ്പുഴയില്‍ മന്ത്രവാദിനി അറസ്റ്റില്‍

 


പത്തനംതിട്ട: (www.kvartha.com) മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശോഭനയാണ് പിടിയിലായത്. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്താണ് മന്ത്രവാദം നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളെ ഉപയോഗിച്ചാണ് മന്ത്രവാദം നടത്തിയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ കേന്ദ്രത്തെക്കുറിച്ച് മുന്‍പും നിരവധി പരാതികള്‍ കിട്ടിയിരുന്നു. നാട്ടുകാരും എതിര്‍ത്തിരുന്നു. 

Black Magic | 'കുട്ടികളെ ഉപയോഗിച്ച് പൂജ, എതിര്‍ക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തും'; മലയാലപ്പുഴയില്‍ മന്ത്രവാദിനി അറസ്റ്റില്‍

വര്‍ഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരെ എതിര്‍ക്കുന്നവരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്‍പില്‍ പൂവ് ഇടുകയും ചെയ്യുകയാണ്. 41-ാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. പൊലീസ് അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയും. ഗുണ്ടകളേയും ഇവര്‍ ഉപയോഗിച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

Keywords: Pathanamthitta, News, Kerala, Arrest, Arrested, Police, Crime, Woman, Custody, Pathanamthitta: Woman in police custody for black magic.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia