Accident | നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്ക്

 


പഴയങ്ങാടി: (www.kvartha.com) നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. ലോറിയില്‍നിന്ന് തെറിച്ചുവീണ ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി അജിത്തി(32)നാണ് പരിക്കേറ്റത്. ഇയാളെ പഴയങ്ങാടി താലൂക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഴയങ്ങാടി-പിലാത്തറ കെ എസ് ടി പി റോഡില്‍ രാമപുരം ഇറക്കത്തില്‍ വച്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. മംഗ്‌ളുറു ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് ഇരുമ്പ് കയറ്റി പോവുകയായിരുന്ന ടിഎന്‍ 58 എ ഇ 638 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.

Accident | നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്ക്

Keywords: News, National, Injured, Accident, One injured after lorry overturned in front of house.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia