Man Killed | കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; മരുമക്കള്‍ അറസ്റ്റില്‍

 


കൊല്ലം: (www.kvartha.com) കാവനാട് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാവനാട് സ്വദേശി ജോസഫാണ് മരിച്ചത്. സംഭവത്തില്‍ ജോസഫിന്റെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കാവനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പ്രവീണ്‍, ആന്റണി എന്നിവരാണ് അറസ്റ്റിലായത്. ജോസഫിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നത്.

വഴക്കിന് ശേഷം അനക്കമില്ലാതെ ജോസഫ് നിലത്തുവീണു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളുടെ മര്‍ദനമാണ് മരണകാരണം എന്ന ആരോപണം നാട്ടുകാര്‍ മുന്‍പ് തന്നെ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജോസഫ് മരിച്ചത്. മരുമക്കളും ജോസഫുമായി മുന്‍പ് തന്നെ തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Man Killed | കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; മരുമക്കള്‍ അറസ്റ്റില്‍

Keywords: Kollam, News, Kerala, Arrest, Arrested, Police, Crime, Killed, Murder, attack, Kollam: Man killed by two men; Arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia