Found Dead | യുവതിയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്

 


കൊച്ചി: (www.kvartha.com) യുവതിയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭര്‍ത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

യുവതിയുടെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നും സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്ര സ്വദേശികളായ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Found Dead | യുവതിയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്

തിങ്കളാഴ്ചയാണ് കൊച്ചി ഇളംകുളത്തിനടുത്ത് ചെലവന്നൂരിലെ വാടകവീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷമായി ലക്ഷമി എന്ന യുവതി ഭര്‍ത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട്ടുടമ അയല്‍ക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

Keywords: Kochi, News, Kerala, Woman, Found Dead, Police, Crime, Incident of Woman found dead; Police investigation started.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia