ISO certification | റേഷൻ കടകൾക്കും ഐഎസ്ഒ! തമിഴ് നാട്ടിലെ 84 പൊതുവിതരണ കേന്ദ്രങ്ങൾ ലോകോത്തര നിലവാരത്തിൽ; എല്ലാ കടകൾക്കും അംഗീകാരം ലഭിക്കാൻ ലക്ഷ്യമിട്ട് അധികൃതർ

 



ചെന്നൈ: (www.kvartha.com) ഭക്ഷ്യ ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 9001 സർടിഫികറ്റ് തമിഴ് നാട്ടിൽ ആറ് ജില്ലകളിലായി 84 റേഷൻ കടകൾക്ക് ലഭിച്ചു. റേഷൻ കടകൾ കൈകാര്യം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് അല്ലെങ്കിൽ സുരക്ഷാ അപകടങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഈ സർടിഫികേഷൻ കൊണ്ട് അർഥമാക്കുന്നത്.
                             
ISO certification | റേഷൻ കടകൾക്കും ഐഎസ്ഒ! തമിഴ് നാട്ടിലെ 84 പൊതുവിതരണ കേന്ദ്രങ്ങൾ ലോകോത്തര നിലവാരത്തിൽ; എല്ലാ കടകൾക്കും അംഗീകാരം ലഭിക്കാൻ ലക്ഷ്യമിട്ട് അധികൃതർ

ഐഎസ്ഒ 9001 സർടിഫികറ്റ് ലഭിക്കുന്നതിന് ആവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ എല്ലാ റേഷൻ കടകളും ഇതിനകം പാലിക്കുന്നുണ്ടെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. റേഷൻ കടകളിലെ പൊതുവിതരണ സംവിധാനം വർധിപ്പിക്കുന്നതിനായി തമിഴ്‌നാട്ടിൽ ഉടനീളം 2,896 കടകൾ നവീകരണത്തിനായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെയും തറയുടെയും അറ്റകുറ്റപ്പണികൾ, ചുവരുകൾ പെയിന്റ് ചെയ്യുക എന്നിവയാണ് നവീകരണ ജോലികൾ.

ഓരോ ജില്ലയിലും എഴുപത്തിയഞ്ച് കടകൾ നവീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം മുഖം മിനുക്കുന്നതിനായി കണ്ടെത്തിയ 2,896 കടകളിൽ 1,197 എണ്ണത്തിന്റെ പണി പൂർത്തിയായി. ബാക്കിയുള്ള കടകളിൽ ജോലികൾ നടക്കുന്നുണ്ടെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പിഡിഎസ് കടകൾക്ക് ഐഎസ്ഒ സർടിഫികേഷനായി സഹകരണ സംഘങ്ങൾ അപേക്ഷിച്ചിട്ടുണ്ട്. 'എല്ലാ റേഷൻ കടകൾക്കും ഐഎസ്ഒ 9001 സർടിഫികേഷൻ ലഭിക്കാനാണ് പദ്ധതി. റേഷൻ കടകൾക്ക് എഫ്എസ്എസ്എഐ ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ', ഉദ്യോഗസ്ഥർ വിശദീകരിച്ചു.

You might also like: 


Keywords: 84 ration shops in TN get ISO 9001 certification, others set to follow suit, National,chennai,News,Top-Headlines,Ration shop,Tamilnadu,Certificate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia