Youth Congress | ജോലി ചെയ്യുന്ന സ്ഥലത്ത് ഭീഷണി: പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് യൂത് കോണ്‍ഗ്രസ്

 


കണ്ണൂര്‍: (www.kvartha.com) വിമാനത്തിലെ പ്രതിഷേധത്തിന്റെ മറവില്‍ അറസ്റ്റു ചെയ്ത യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്നും അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫര്‍സിന്‍ മജീദ് ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്‌ഐ ജില്ലാ സെക്രടറി എം ഷാജര്‍ പ്രസംഗിച്ചത് അദ്ദേഹത്തിന്റെ കാല്‍ അടിച്ചു മുറിക്കുമെന്നാണ്. ഇതിനെതിരെ യൂത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും. സമരം ചെയ്തതിന്റെ പേരില്‍ ആരെയും ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ വിടില്ല. ഇതില്‍ പ്രതിഷേധിച്ച് കൊളപ്പയില്‍ യൂത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ചും വിശദീകരണ യോഗം നടത്തും.

Youth Congress | ജോലി ചെയ്യുന്ന സ്ഥലത്ത് ഭീഷണി: പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് യൂത് കോണ്‍ഗ്രസ്

യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്. സംസ്ഥാന വ്യാപകമായാണ് യൂത് കോണ്‍ഗ്രസ് സമരം നടത്തിയത്. പയ്യാമ്പലം ഗസ്റ്റ് ഹൗസിലും തളിപറമ്പിലുമെല്ലാം മാര്‍ച് നടത്തിയത് ഇതിന്റെ ഭാഗമായാണ്. ഇതില്‍ യാതൊരു ഗൂഡാലോചനയുമില്ല. എന്നാല്‍ സമരക്കാരെ സി.പി.എം ഗുണ്ടകള്‍ പലയിടങ്ങളിലും വളഞ്ഞിട്ട് മര്‍ദിക്കുകയാണ് ചെയ്തത്.

കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനറുടെ മുന്‍പില്‍ വെച്ചു വരെ മര്‍ദനമുണ്ടായിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സിപിഎമുകാര്‍ക്ക് മുന്‍പില്‍ പൊലീസ് പലപ്പോഴും കാഴ്ചക്കാരായി മാറുകയാണ്. യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലാന്‍ പിടിച്ചു കൊടുക്കുന്ന പണിയാണ് പൊലീസ് ചെയ്യുന്നത്. അധ്യാപകര്‍ രാഷ്ട്രീയ അക്രമ കേസുകളില്‍ പ്രതിയാകുന്നത് ഇത് കേരളത്തില്‍ ആദ്യത്തെ സംഭവമൊന്നുമല്ല.

പാനൂര്‍ പി ആര്‍ മെമോറിയല്‍ സ്‌കൂളിലെ സ്റ്റാഫ് മുറിയില്‍ വച്ചാണ് സിപിഎം നേതാവ് കെ കെ പവിത്രന്റെ ബാഗില്‍ നിന്നും ബോംബ് പൊട്ടിയത്. ശുക്കൂര്‍ വധക്കേസില്‍ സിപിഎം അനുകൂല അധ്യാപക സംഘടനയിലെ അധ്യാപകന്‍ പ്രതിയായിരുന്നു. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധ കേസില്‍ അന്നത്തെ പിടി എ പ്രസിഡന്റ് അച്ചാരുപറമ്പത്ത് പ്രദീപന്‍ പ്രതിയായിരുന്നു. മുഴക്കുന്നിലെ അമ്മുവമ്മ വധക്കേസിലും പ്രതിയായിരുന്നു. കൊലപാതക കേസില്‍ ജയിലില്‍ കിടന്ന സിപിഎമുകാര്‍ കേരളാ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ട്.

യൂത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ പ്രതിഷേധിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുണ്ടായിരുന്നില്ലെന്ന് ഇ പി ജയരാജനും കോടിയേരിയും പറഞ്ഞിട്ടുണ്ട്. പ്രതിഷേധം, പ്രതിഷേധം എന്നിങ്ങനെ ശബ്ദം കുറച്ചു പറഞ്ഞ യൂത് കോണ്‍ഗ്രസുകാരെ വിമാനത്തില്‍ അനുവദനീയമായ കൂടുതല്‍ ശബ്ദമുയര്‍ത്തി ഇ പി ജയരാജന്‍ മര്‍ദിക്കുകയാണ് ചെയ്തത്. ജയരാജനെതിരെയും കേസെടുത്തില്ലെങ്കില്‍ യൂത് കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് സുദീപ് ജയിംസ് മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ യൂത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ വിനിഷ് ചുള്ളിയാന്‍, കമല്‍ജിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Kannur, News, Kerala, Politics, Threat, Youth Congress, Workplace threat: Youth Congress says will provide protection to activists.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia