Drowned To Death | യുഎഇയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


അബൂദബി: (www.kvartha.com) യുഎഇയില്‍ ശനിയാഴ്ച വൈകുന്നേരം കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീണ്ട തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് 31 വയസുള്ള സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. അബൂദബിയിലെ ഒരു ദ്വീപില്‍ ബീചിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവിനെ കാണാതായെന്ന വിവരം ലഭിച്ചയുടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നതായി പൊലീസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുവാവും സുഹൃത്തുക്കളും ഒരു ക്രൂയിസ് ബോടിലാണ് ദ്വീപിലേക്ക് പോയത്.

File Photo:
Drowned To Death | യുഎഇയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തുടര്‍ന്ന് അവിടെയെത്തിയ ശേഷം കടലില്‍ നീന്താനിറങ്ങി. കുറച്ച് നേരം കഴിഞ്ഞ് സുഹൃത്തുക്കള്‍ നോക്കിയപ്പോഴാണ് കൂട്ടിത്തിലൊരാളെ കാണാനില്ലെന്ന് മനസിലായതെന്നും പൊലീസ് പറഞ്ഞു. ഇതോടെ എല്ലാവരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി. പൊലീസിലും വിവരമറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

Keywords:  Abu Dhabi, UAE, News, Gulf, World, Missing, Sea, Drowned, Police, UAE: Body of drowned Emirati found on Abu Dhabi beach.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia