Rupee Ends At All-Time Low | രൂപ വീണ്ടും റെകോര്‍ഡ് നഷ്ടത്തില്‍; ഡോളറിനെതിരെ 78.32ന് വ്യാപാരം അവസാനിപ്പിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) രൂപ വീണ്ടും റെകോര്‍ഡ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ 78.32നാണ് രൂപ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് റിപോര്‍ട് പുറത്തുവന്നത്.

ബുധനാഴ്ചയും ഇതേനിരക്കിലായിരുന്നു രൂപ ക്ലോസ് ചെയ്തത്. സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്കയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളില്‍ ഇന്‍ഡ്യന്‍ ഓഹരി വിപണി ഉള്‍പെടെ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ട്.

Rupee Ends At All-Time Low | രൂപ വീണ്ടും റെകോര്‍ഡ് നഷ്ടത്തില്‍; ഡോളറിനെതിരെ 78.32ന് വ്യാപാരം അവസാനിപ്പിച്ചു

വ്യാഴാഴ്ച നേട്ടത്തോടെയായിരുന്നു രൂപ വ്യാപാരം തുടങ്ങിയത്. 78.26ലായിരുന്നു രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് ഏറ്റവും കുറഞ്ഞ നിരക്കായ 78.32ലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച രൂപയ്ക്ക് 19 പൈസയുടെ നഷ്ടമാണ് ഉണ്ടായത്.

Keywords:  New Delhi, News, National, Business, Dollar, Rupee closes at all-time low of 78.32 against US dollar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia