Robbery On Churam Road | ചുരം റോഡില്‍ യാത്രക്കാരെ കൊള്ളയടിച്ച സംഭവം; യുവാക്കള്‍ റിമാന്‍ഡില്‍

 


ഇരിട്ടി: (www.kvartha.com) ചുരം റോഡ് വഴി ബെംഗ്ളുറിലേക്ക് പോകുന്ന യാത്രക്കാരെ വഴിമധ്യേ വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടിയെടുത്തതിനെ തുടര്‍ന്ന് പിടിയിലായ യുവാക്കളെ കേന്ദ്രീകരിച്ച് വീരാജ്പേട്ട ഡിവൈഎസ്പി നിരഞ്ജന്‍ രാജരസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. നേരത്തെ നടന്ന ചില കൊള്ളയടി കേസുകളില്‍ ഇവര്‍ പ്രതികളാണോയെന്നാണ് പൊലീസ് അന്വേഷിച്ചുവരുന്നത്.

ബെംഗ്‌ളുറിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പണവുമായി പോവുകയായിരുന്ന പാനൂര്‍ സ്വദേശി ഷിബിനെയും സംഘത്തെയുമാണ് ഇവര്‍ കൊള്ളയടിച്ചത്. ഷിബിന്‍ സഞ്ചരിച്ച കാറില്‍ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ ബോധപൂര്‍വം കൊണ്ടിടിച്ചു വഴിയരികില്‍ ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനിടെയില്‍ ഷിബിന്റെ ഡാഷ് ബോര്‍ഡില്‍ ബിസിനസ് ആവശ്യാര്‍ഥം കൊണ്ടുപോവുകയായിരുന്ന രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയും എതിര്‍ത്തവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷം രക്ഷപ്പെടുകയുമായിരുന്നു.

Robbery On Churam Road | ചുരം റോഡില്‍ യാത്രക്കാരെ കൊള്ളയടിച്ച സംഭവം; യുവാക്കള്‍ റിമാന്‍ഡില്‍

ബെംഗ്‌ളുറില്‍ പുതുതായി തുടങ്ങുന്ന കടയ്ക്ക് അഡ്വാന്‍സ് കൊടുക്കാന്‍ പോകുന്ന വഴിയാണ് ഷിബിനും സുഹൃത്തുക്കളും കൊള്ളയ്ക്കിരയായത്. ഇവര്‍ വീരാജ്പേട്ട പൊലീസില്‍ പരാതി നല്‍കുകയും ഡിവൈ എസ് പി നിരഞ്ജന്‍ദാസ് നല്‍കിയ വിവരപ്രകാരം ഹുന്‍സൂര്‍ പൊലീസ് അന്വേഷണമാരംഭിക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്നാണ് പൊലീസ് വാഹനനമ്പറും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ശ്രീചന്ദ് (27), ഷെറിന്‍ലാല്‍ (30), അര്‍ജുന്‍(32), ലനേഷ് (40) അക്ഷയ്(21), മാനന്തവാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ജംശീര്‍(29), ജിജോ (31), പന്ന്യന്നൂര്‍ പഞ്ചായത് പരിധിയില്‍പെട്ട ആകാശ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, Kannur, Arrest, Arrested, Remanded, Police, Complaint, Robbery on Churam Road; Youths in remand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia