Credit, Debit Card Rules | കാര്‍ഡ് നിയമങ്ങള്‍ നടപ്പാക്കാനുള്ള സമയപരിധി നീട്ടി ആര്‍ബിഐ

 


മുംബൈ: (www.kvartha.com) ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള കാലാവധി നീട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI). മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായുള്ള മൂന്ന് വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് ആര്‍ബിഐ നീട്ടിയത്. മൂന്ന് മാസത്തേക്കാണ് സമയപരിധി ഉയര്‍ത്തിയത്. ഒക്ടോബര്‍ ഒന്നിനായിരിക്കും കാലാവധി അവസാനിക്കുക.

സമയപരിധി നീട്ടിയ ആദ്യ വ്യവസ്ഥ: കാര്‍ഡ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യണം. ഒരു ക്രെഡിറ്റ് കാര്‍ഡ് സജീവമാക്കുന്നതിന് കാര്‍ഡ് ഉടമയില്‍ നിന്ന് ഒടിപി (One Time Password) അടിസ്ഥാനമാക്കി അനുവാദം വാങ്ങണം. കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള മ്മതം ലഭിച്ചില്ലെങ്കില്‍ ഏഴ് പ്രവൃത്തി ദിവസത്തിനകം കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ ക്രെഡിറ്റ് കാര്‍ഡ് അkqണ്ട് ക്ലോസ് ചെയ്യണമെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു. ഇതില്‍ അക്കൗണ്ട് ഉടമയില്‍ നിന്നും പണം ഈടാക്കാന്‍ പാടുള്ളതല്ല.

Credit, Debit Card Rules | കാര്‍ഡ് നിയമങ്ങള്‍ നടപ്പാക്കാനുള്ള സമയപരിധി നീട്ടി ആര്‍ബിഐ

രണ്ടാമത്തെ വ്യവസ്ഥ: ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് നല്‍കുന്ന വായ്പയുടെ പരിധി ലംഘിക്കരുത്. കാര്‍ഡ് ഉടമയില്‍ നിന്ന് വ്യക്തമായ സമ്മതം വാങ്ങാതെയാണ് കാര്‍ഡ് നല്‍കിയിട്ടുള്ളത് എന്നുണ്ടെങ്കില്‍ കാര്‍ഡ് വിതരണക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. കാര്‍ഡ് ഉടമയുമായി തീരുമാനിച്ച തുകയില്‍ കൂടുതല്‍ സമ്മതമില്ലാതെ നല്‍കുകയോ പലിശ ഈടാക്കുകയോ ചെയ്യരുത്.

മൂന്നാമത്തെ വ്യവസ്ഥ: കാര്‍ഡ് ഇഷ്യു ചെയ്യുന്നവര്‍ അനാവശ്യ കൂട്ടുപലിശ ഈടാക്കരുത്. ആര്‍ബിഐയുടെ മറ്റ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നിശ്ചിത സമയപരിധിയില്‍ മാറ്റമില്ല

Keywords:  Mumbai, News, National, RBI, Bank, Business, RBI extends deadline to implement card rules.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia