Neeraj Chopra Wins | ഇന്‍ഡ്യയുടെ അഭിമാനമായി നീരജ് ചോപ്ര; കുര്‍ടേന്‍ ഗെയിംസില്‍ സ്വര്‍ണം

 


ന്യൂഡെല്‍ഹി: (www.kvatha.com) കുര്‍ടേന്‍ ഗെയിംസില്‍ ഇന്‍ഡ്യയുടെ ഒളിംപിക് ജാവലിന്‍ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ആദ്യ ശ്രമത്തില്‍ 84.36 മീറ്റര്‍ കുറിച്ച ചോപ്ര മൂന്നാം ശ്രമത്തിലാണ് 86.69 മീറ്റര്‍ കടന്ന് സ്വര്‍ണം സ്വന്തമാക്കിയത്. തുടര്‍ന്നുള്ള രണ്ട് ശ്രമങ്ങള്‍ ഫൗളില്‍ കലാശിച്ചു. പ്രതികൂല കാലാവസ്ഥയായതിനാല്‍ പിന്നീട് നീരജ് എറിഞ്ഞില്ല.

അതേസമയം, മഴയില്‍ കുതിര്‍ന്ന മൈതാനത്ത് നീരജിന് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്താനായില്ല. ഒളിംപിക് സ്വര്‍ണം നേടിയ ശേഷം ചോപ്ര പങ്കെടുക്കുന്ന രണ്ടാമത്തെ മീറ്റ് കൂടിയാണിത്. ഈ സീസണില്‍ 93.07 മീറ്റര്‍ എറിഞ്ഞ ആന്‍ഡേഴ്ന്‍ പീറ്റേഴ്‌സ് മത്സരിച്ചെങ്കിലും 84 കടക്കാനായില്ല.

Neeraj Chopra Wins | ഇന്‍ഡ്യയുടെ അഭിമാനമായി നീരജ് ചോപ്ര; കുര്‍ടേന്‍ ഗെയിംസില്‍ സ്വര്‍ണം

ഒളിംപിക്‌സിന് ശേഷം ആദ്യം പങ്കെടുത്ത പാവോ നൂര്‍മി ഗെയിംസില്‍ കഴിഞ്ഞ ദിവസം ചോപ്രയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു. അവിടെയും ചോപ്ര 86 മീറ്റര്‍ പിന്നിട്ടിരുന്നു. അവിടെ സ്വര്‍ണം നേടിയ ഒലിവര്‍ ഹെലാന്‍ഡര്‍ കുര്‍ടേന്‍ ഗെയിംസില്‍ പങ്കെടുത്തതുമില്ല. മറ്റൊരു ഇന്‍ഡ്യന്‍താരം സന്ദീപ് ചൗധരിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

Keywords:  New Delhi, News, National, India, Sports, Winner, Neeraj Chopra Wins Gold at 2022 Kuortane Games.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia