National Commission for Protection of Child Rights | '3 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെ അഭിനയിപ്പിക്കരുത്, കുട്ടികള്‍ക്ക് കരാര്‍ പാടില്ല'; കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമീഷന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുതെന്ന് ദേശീയ ബാലാവകാശ കമീഷന്‍. ആറ് വയസില്‍ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന്റെ കീഴില്‍ കൊണ്ടുവരുകയോ തീവ്രമായ മേയ്കപ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു.

കുട്ടികള്‍ ചലച്ചിത്ര മേഖലകളില്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് ദേശീയ ബാലാവകാശ കമീഷന്‍ കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കുട്ടികള്‍ക്ക് കരാര്‍ പാടില്ല പരമാവധി 27 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കണമെന്നും ആറ് മണിക്കൂറിലധികം തുടര്‍ചയായി അഭിനയിപ്പിക്കരുതെന്നും മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ വിശ്രമത്തിന് ഇടവേള നല്‍കണമെന്നും കമീഷന്‍ വ്യക്തമാക്കി.

National Commission for Protection of Child Rights | '3 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളെ അഭിനയിപ്പിക്കരുത്, കുട്ടികള്‍ക്ക് കരാര്‍ പാടില്ല'; കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമീഷന്‍

കുട്ടികളുടെ കാണ്‍കെ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. സെറ്റിലുള്ളവര്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്ന സര്‍ടിഫികറ്റ് ഉണ്ടായിരിക്കണം. ചിത്രീകരണത്തിന് മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം, സിനിമക്ക് പുറമെ, ഒടിടി പ്ലാറ്റ് ഫോമുകള്‍, സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ എന്നിവക്കും നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് ബാലാവകാശ കമീഷന്‍ പറയുന്നു. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ മുലയൂട്ടല്‍, പ്രതിരോധ ബോധവത്ക്കരണ പരിപാടികളുടെ ഷൂടിങുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Keywords:  New Delhi, News, National, Cinema, Entertainment, Children, National Commission for Protection of Child Rights issues draft guidelines for child actors.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia