MSc Application | രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ എം എസ് സി; ജൂണ്‍ 30 വരെ അപേക്ഷിക്കാം

 


തിരുവനന്തപുരം: (www.kvartha.com) കേന്ദ്ര സര്‍കാര്‍ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരത്തെ (പൂജപ്പുര) രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (RGCB) 202224 വര്‍ഷത്തെ എം എസ് സി ബയോടെക്‌നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. വിജ്ഞാപനം, പ്രോസ്‌പെക്ടസ് https://rgcb(dot)res(dot)in/MSc2022(dot)phpല്‍. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 30 വൈകീട്ട് 5.30 മണി വരെ അപേക്ഷ സ്വീകരിക്കും. ആകെ 20 സീറ്റുകള്‍.

പ്രവേശന യോഗ്യത: സയന്‍സ്, എന്‍ജിനീയറിങ്, മെഡിസിന്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ മൊത്തം 60 ശതമാനം മാര്‍കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെ ബാചിലേഴ്‌സ് ബിരുദം. എസ് സി/എസ് ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുഡി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് അഞ്ച് ശതമാനം മാര്‍ക് ഇളവുണ്ട്. പ്രാബല്യത്തിലുള്ള `GAT-B' സ്‌കോര്‍ ഉള്ളവരാകണം. അവസാനവര്‍ഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കുന്നതാണ്.

MSc Application | രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ എം എസ് സി; ജൂണ്‍ 30 വരെ അപേക്ഷിക്കാം

അപേക്ഷാ സമര്‍പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തില്‍. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ജൂലൈ 2ന് പ്രസിദ്ധപ്പെടുത്തും. നാല് സെമസ്റ്ററുകളായുള്ള രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സില്‍ ഡിസീസ് ബയോളജി, ജെനറ്റിക് എന്‍ജിനീയറിങ്, മോളിക്യുലര്‍ ഡെയ്ഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് ഡിഎന്‍എ (DNA) പ്രൊഫൈലിങ് എന്നിവ സ്‌പെഷലൈസേഷനുകളാണ്. ആദ്യവര്‍ഷം പ്രതിമാസം 6000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 8000 രൂപയും സ്‌റ്റൈപന്‍ഡുണ്ട്.

വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള റീജ്യനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എം എസ് സി ബിരുദം സമ്മാനിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. അന്വേഷണങ്ങള്‍ക്ക് msc@rgcb(dot)res(dot)in എന്ന ഇ-മെയിലിലും 0471-2529653 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.

Keywords:  Thiruvananthapuram, News, Kerala, Application, Education, Online, MSc in Rajiv Gandhi Biotechnology Center; Application deadline on June 30.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia