Students injured In Accident | കാരാപ്പുഴയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

 


കല്‍പ്പറ്റ: (www.kvartha.com) കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. വയനാട് മീനങ്ങാടി കാക്കവയലില്‍ കാരാപ്പുഴ റോഡിലാണ് അപകടം. ചെന്നലോട് സ്വദേശികളും കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളജിലെ വിദ്യാര്‍ഥികളുമായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.

വിദ്യാര്‍ഥികളെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കവയല്‍ സ്‌കൂളിന് സമീപത്തായിരുന്നു അപകടമുണ്ടായത്. അഞ്ച് യാത്രക്കാരുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാര്‍ പറയുന്നു. ഇറക്കത്തില്‍ ബ്രേക് ചെയ്യാനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Students injured In Accident | കാരാപ്പുഴയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Keywords:  News, Kerala, Accident, Students, Injured, hospital, Car, Vehicles, Karappuzha: Two students injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia