Reception for Youth Congress workers | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി

 


കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ 13 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കണ്ണൂരിലെത്തിയ യൂത് കോണ്‍ഗ്രസ് സമരപോരാളികള്‍ക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ മാര്‍ഗം കണ്ണൂരിലെത്തിയ യൂത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രടറി നവീന്‍ കുമാര്‍ എന്നിവര്‍ക്ക് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത് കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം അറിയിക്കുന്ന അവസരത്തില്‍ കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിന് ഇന്റിഗോ വിമാനത്തില്‍ പോകവെ വിമാനത്താവളത്തില്‍ വച്ച് പ്രതിഷേധം പ്രതിഷേധം എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിന് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

Reception for Youth Congress workers | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി

കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ നിന്നും ജാമ്യം ലഭിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ചയാണ് ജയില്‍ മോചിതരായത്. ഇവര്‍ കാലത്ത് 11 മണിയോടെ യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, വിനീഷ് ചുള്ളിയാന്‍, രോഹിത് കണ്ണന്‍ എന്നിവരോടൊപ്പം ട്രെയിനിറിങ്ങിയ സമര പോരാളികളെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. യൂത് കോണ്‍ഗ്രസിന്റെ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത രണ്ടുപേരെയും വീര പരിവേഷത്തോടെയാണ് നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ച് ജില്ലാ കോണ്‍ഗ്രസ് ഓഫീസിലേക്ക് ആനയിച്ചത്.

ഡിസിസി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, വി കെ ഷിബിന, സതീശന്‍ പാച്ചേനി, എം കെ മോഹനന്‍, അബ്ദുല്‍ റശീദ് വിപി, പി മുഹമ്മദ് ശമ്മാസ്, സംസ്ഥാന എക്‌സിക്യൂടീവ് അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി പ്രിനില്‍ മതുക്കോത്ത്, രോഹിത്ത് കണ്ണന്‍, ശ്രീജേഷ് കൊയിലേരിയന്‍, പ്രശാന്ത് മാസ്റ്റര്‍, വിജിത്ത് നീലാഞ്ചേരി, ഷാജു കണ്ടബേത്ത്, തേജസ് മുകുന്ദ്, വി വി ലിഷ, മഹിത മോഹന്‍, നിമിഷ വിപിന്‍ദാസ്, അനസ് നമ്പ്രം, ഷോബിന്‍ തോമസ്, ജിതിന്‍ ലൂകോസ്, മുഹസിന്‍ കീഴ്ത്തള്ളി, ശാനിദ് പുന്നാട്, രാഗേഷ് തില്ലങ്കേരി, നിധിന്‍ കോമത്ത്, രാജേഷ് കൂടാളി, ജിജേഷ് ചൂട്ടാട്ട്, സായൂജ് തളിപ്പറമ്പ്, സുജേഷ് പണിക്കര്‍, യഹിയ പള്ളിപ്പറമ്പ്, വരുണ്‍ എം കെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords:  Kannur, News, Kerala, Chief Minister, Flight, Youth Congress, Politics, Kannur: Youth Congress workers were given reception.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia