HDFC Bank | സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ച് എച് ഡി എഫ് സി ബാങ്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച് ഡി എഫ് സി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക്  വര്‍ധിപ്പിച്ചു. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്. പുതിയ എച് ഡി എഫ് സി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് ഇതിനകം പ്രാബല്യത്തില്‍ വന്നതായി വായ്പ നല്‍കുന്നയാളുടെ വെബ്സൈറ്റില്‍ പറയുന്നു.

വിവിധ കാലയളവുകളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് എച് ഡി എഫ് സി ബാങ്ക് സ്ഥിരനിക്ഷേപത്തിന് അധിക പലിശ ലഭിക്കും. നിലവില്‍ 7 ദിവസം മുതലുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 2.75 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

HDFC Bank | സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ച് എച് ഡി എഫ് സി ബാങ്ക്

സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍: ഏഴ് ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.50 ശതമാനത്തില്‍ നിന്ന് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 2.75 ശതമാനമാക്കി. 30 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് 25 ബേസിസ് വര്‍ധിപ്പിച്ച് 3.25 ശതമാനമാക്കി.

91 ദിവസം മുതല്‍ ആറ് മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമാക്കി ഉയര്‍ത്തി. ആറ് മാസം മുതല്‍ ഒമ്പത് മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനത്തില്‍ നിന്ന് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് പലിശ നിരക്ക് 4.65 ശതമാനമാക്കി. ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക് 4.65 ശതമാനം പലിശ ലഭിക്കും.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 5.35 ശതമാനം പലിശ നല്‍കും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനം പലിശ നല്‍കും. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ടേം ഡെപോസിറ്റുകള്‍ക്ക് ഇപ്പോള്‍ 5.70 ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ ലഭിക്കും.

Keywords:  New Delhi, News, National, Bank, Business, HDFC Bank Hikes Fixed Deposit Interest Rates Twice in a Week.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia