Removal Of GST Exemptions | ജി എസ് ടി ഇളവുകള്‍ തുടരേണ്ടന്ന് നിര്‍ദേശം

 


ന്യൂഡെല്‍ഹി: (www.kvartha.com) ചില മേഖലകളില്‍ ഇപ്പോള്‍ നല്‍കുന്ന ചരക്ക് സേവന നികുതി (GST) ഇളവുകള്‍ തുടരേണ്ടന്ന് ജി എസ് ടി മന്ത്രിതല സമിതിയുടെ ശുപാര്‍ശ. 1,000 രൂപയ്ക്ക് താഴെയുള്ള ഹോടല്‍ റൂമുകള്‍ക്ക് 12 ശതമാനവും 5,000 രൂപയ്ക്കും അതിന് മുകളിലും ദിവസ വാടകയുള്ള ആശുപത്രി മുറികള്‍ക്ക് അഞ്ച് ശതമാനവും ജിഎസ്ടി ഏര്‍പെടുത്താനാണ് നിര്‍ദേശം.

ഇലക്ട്രോണിക് മാലിന്യത്തിന് ജിഎസ്ടി 10% ആക്കണം. റവന്യൂ ന്യൂട്രല്‍ നിരക്ക് (RNR) ഇപ്പോള്‍ 11 ശതമാനത്തിന് മുകളില്‍ നിന്ന് ഉയര്‍ത്താനുള്ള ഉത്തരവിന് അനുസൃതമായി ഇലക്ട്രോണിക് മാലിന്യത്തിന്റെ ജിഎസ്ടി ഉയര്‍ത്താനാണ് തീരുമാനം.

Removal Of GST Exemptions | ജി എസ് ടി ഇളവുകള്‍ തുടരേണ്ടന്ന് നിര്‍ദേശം

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. ജൂണ്‍ മാസത്തില്‍ ചേരുന്ന ജി എസ് ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കും. കൂടാതെ, പെട്രോളിയം, കല്‍ക്കരി ബെഡ് മീഥേന്‍ എന്നിവയുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ട ചരക്ക് സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ജി എസ് ടി സ്ലാബായ 5% ആണ് നികുതിയായി ഈടാക്കുന്നത്.

Keywords:  News, New Delhi, National, GST, Business, GST, GoM Proposes Removal Of Many GST Exemptions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia