EV Charging Cost | ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് യൂനിറ്റിന് 8 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് അധികൃതര്‍

 


തിരുവനന്തപുരം: (www.kvartha.com) ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് യൂനിറ്റിന് ഉപയോക്താവില്‍ നിന്ന് എട്ട് രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് വൈദ്യുതി റഗുലേറ്ററി കമീഷന്‍. ഇക്കാര്യത്തില്‍ ഹിയറിങ് നടത്തിയശേഷം നിരക്കുകള്‍ അന്തിമമാക്കുമെന്ന് ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് അറിയിച്ചു.

അതേസമയം, കെഎസ്ഇബിയില്‍ നിന്ന് ചാര്‍ജിങ് സ്റ്റേഷനുകള്‍ വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കില്‍ കമീഷന്‍ വര്‍ധന വരുത്തി. ഫിക്‌സഡ് ചാര്‍ജ് 75 രൂപയായിരുന്നത് 90 രൂപയാക്കി. ഊര്‍ജനിരക്ക് യൂണിറ്റിന് 5 രൂപയായിരുന്നത് 5.50 രൂപയായും വര്‍ധിപ്പിച്ചു. 2000 വാടിന് മുകളില്‍ കണക്റ്റഡ് ലോഡ് ഉള്ള സിനിമ തീയേറ്ററുകള്‍, സര്‍കസ് കൂടാരങ്ങള്‍, സ്‌പോര്‍ട്‌സ് ക്ലബുകള്‍ എന്നിവയുടെ ഫിക്‌സഡ് ചാര്‍ജില്‍ 15 രൂപയുടെ വര്‍ധന വരുത്തി.

EV Charging Cost | ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് യൂനിറ്റിന് 8 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് അധികൃതര്‍

നേരത്തേ 100 രൂപയായിരുന്നതു 115 രൂപയായാണ് വര്‍ധിപ്പിച്ചത്. ഊര്‍ജനിരക്ക് 1000 യൂനിറ്റ് വരെ യൂനിറ്റിന് 6 രൂപയായിരുന്നത് 6.30 രൂപയായും 1000 യൂനിറ്റിന് മുകളില്‍ യൂനിറ്റിന് 7.40 രൂപയായിരുന്നത് 7.70 രൂപയായും ഉയര്‍ത്തി.

Keywords:  Thiruvananthapuram, News, Kerala, Vehicles, Electricity, KSEB, Business, Authorities says that do not charge more than Rs 8 per unit for charging electric vehicles.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia