Follow KVARTHA on Google news Follow Us!
ad

Assam floods | അസം വെള്ളപ്പൊക്കം: കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണം കൂടി റിപോര്‍ട് ചെയ്തതോടെ മരണസംഖ്യ 118 ആയി ഉയര്‍ന്നു, സില്‍ചറില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു

Assam floods: Toll rises to 118 after 10 more deaths reported in past 24 hours #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗുവാഹതി: (www.kvartha.com) കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേര്‍ കൂടി മരിച്ചതോടെ അസമില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 118 ആയി. സംസ്ഥാനത്തെ 30 ജില്ലകളിലായി 45 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു. ബെര്‍പാട്ടയില്‍ മാത്രം 8.50 ലക്ഷം ആളുകളാണ് ദുരിത ബാധിതര്‍. നാഗോണില്‍ അഞ്ച് ലക്ഷം പേരും പ്രളയദുരിതത്തില്‍പെട്ടു.

717 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടരലക്ഷം ആളുകളാണുള്ളതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തുടര്‍ചയായ അഞ്ചാം ദിവസവും കഞ്ചാറിലെ സില്‍ചറില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. നഗരം വെള്ളത്തിനടിയിലാണ്. നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. വെള്ളപ്പൊക്ക മാപിംഗ് നടത്തുന്നതിനായി രണ്ട് ഡ്രോണുകള്‍ സില്‍ചറില്‍ വിന്യസിച്ചിട്ടുണ്ട്.

News, National, Assam, Flood, Death, Assam floods, Silchar, Assam floods: Toll rises to 118 after 10 more deaths reported in past 24 hours; situation remains critical in Silchar.

ഇറ്റാനഗര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് എന്‍ഡിആര്‍എഫ് ടീമുകളും നാഗാലാന്‍ഡിലെ ദിമാപൂരില്‍ നിന്നുള്ള ഇന്‍ഡ്യന്‍ ആര്‍മിയുടെ ഒരു ടീമും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. സില്‍ചാറിലെ സാഹചര്യം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യത്തെ സില്‍ചാറിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Keywords: News, National, Assam, Flood, Death, Assam floods, Silchar, Assam floods: Toll rises to 118 after 10 more deaths reported in past 24 hours; situation remains critical in Silchar.

Post a Comment