Bike Accident | നിയന്ത്രണംവിട്ട ബൈക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

 


ആലപ്പുഴ: (www.kvartha.com) പൂച്ചാക്കലില്‍ നിയന്ത്രണംവിട്ട ബൈക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തൈക്കാട്ടുശേരി പഞ്ചായത് 9-ാം വാര്‍ഡ് പൊന്‍ വയലില്‍ കമലാസനന്റെ മകന്‍ അനന്തകൃഷ്ണന്‍ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി അമ്പിളി നിലയത്തില്‍ ഉണ്ണികൃഷ്ണന്‍ (21) പരിക്കേറ്റു.

ഞായറാഴ്ച രാത്രി ഇരുവരും സഞ്ചരിച്ചിരുന്ന ബൈക് തൈക്കാട്ടുശേരി ചീരാത്ത് കാടിന് സമീപം മരത്തിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും തുറവൂര്‍ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരിക്ക് ഗുരുതരമായതിനാല്‍ ഉണ്ണികൃഷ്ണനെ ആലപ്പുഴ മെഡികല്‍ കോളജിലേക്ക് മാറ്റി.

Bike Accident | നിയന്ത്രണംവിട്ട ബൈക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Keywords:  News, Alappuzha, Kerala, Accident, Death, hospital, Injured, Police, Medical College, Alappuzha: Man died in bike accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia