Agnipath Petition Filed | അഗ്നിപഥ് പദ്ധതി 'നിയമവിരുദ്ധം': സുപ്രീംകോടതിയില്‍ ഹര്‍ജി, 'ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധവും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാത്തതുമായ സംരംഭമാണിത്' എന്നും ആരോപണം

 


മുംബൈ: (www.kvartha.com) കേന്ദ്രസര്‍കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധവും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാത്തതുമായ സംരംഭമാണിത്, സായുധ സേനയിലേക്കുള്ള നൂറ്റാണ്ട് പഴക്കമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ സര്‍കാര്‍ റദ്ദാക്കിയതായും ഹര്‍ജിക്കാര്‍ ആരോപിച്ചു.

'ഭരണഘടനാപരമായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി, പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെയും ഗസറ്റ് വിജ്ഞാപനമില്ലാതെയും, കേന്ദ്രം നൂറ്റാണ്ട് പഴക്കമുള്ള സൈനിക തെരഞ്ഞെടുപ്പ് പ്രക്രിയ റദ്ദാക്കുകയും രാജ്യത്ത് അഗ്നിവീര്‍-22 പദ്ധതി ചുമത്തുകയും ചെയ്തു. ജൂണ്‍ മുതല്‍ ഇത് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു' -അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ തന്റെ ഹര്‍ജിയില്‍ പറയുന്നു.

Agnipath Petition Filed | അഗ്നിപഥ് പദ്ധതി 'നിയമവിരുദ്ധം': സുപ്രീംകോടതിയില്‍ ഹര്‍ജി, 'ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധവും പാര്‍ലമെന്റിന്റെ അംഗീകാരമില്ലാത്തതുമായ സംരംഭമാണിത്' എന്നും ആരോപണം

പദ്ധതിയെ 'നിയമവിരുദ്ധവും' 'ഭരണഘടനാ വിരുദ്ധവും' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ജൂണ്‍ 14ന് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച പത്രകുറിപ്പ് റദ്ദാക്കാന്‍ കോടതിയില്‍ നിന്ന് നിര്‍ദേശം തേടി.

Keywords:  Mumbai, News, National, Supreme Court, Court, Agnipath scheme, Petition, Filed, Agnipath scheme ‘illegal’: petition filed in top court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia