സൂപര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ ഇനി ബഹിരാകാശത്തും താരം; വിദ്യാർഥികളുടെ ഉപഗ്രഹ പദ്ധതിക്ക് ഇതിഹാസത്തിന്റെ പേര്

 


ബെംഗ്ളുറു: (www.kvartha.com 01.03.2022) അന്തരിച്ച കന്നഡ സൂപര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ ഇനി ബഹിരാകാശത്തും താരം. കര്‍ണാടക സര്‍കാര്‍ സ്‌കൂള്‍ വിദ്യാർഥികളുടെ ഉപഗ്രഹ രൂപകല്പനയും വിക്ഷേപണ പദ്ധതിയും നടന്റെ പേരിലാണ് ഇനി അറിയപ്പെടുന്നത്. പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രോജക്ട് എന്നാണ് പദ്ധതിയുടെ പേര്. 2022 സെപ്റ്റംബറോടെ ഉപഗ്രഹം ലോഞ്ച് ചെയ്യും.
                          
സൂപര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ ഇനി ബഹിരാകാശത്തും താരം; വിദ്യാർഥികളുടെ ഉപഗ്രഹ പദ്ധതിക്ക് ഇതിഹാസത്തിന്റെ പേര്

ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് മല്ലേശ്വരയിലെ സര്‍കാര്‍ പ്രീ-യൂനിവേഴ്സിറ്റി കോളജില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക സര്‍കാര്‍ സ്‌കൂള്‍ വിദ്യാർഥികളുടെ ഉപഗ്രഹ പദ്ധതിയുടെ (കെജിഎസ് 3സാറ്റ്) ഉദ്ഘാടനവും നിര്‍വഹിച്ച, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി അശ്വത് നാരായണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിയുടെ നടത്തിപ്പിനായി കര്‍ണാടക സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രൊമോഷന്‍ സൊസൈറ്റിയും (കെഎസ്ടിഇപിഎസ്) ഇന്‍ഡ്യന്‍ ടെക്നോളജികല്‍ കോണ്‍ഗ്രസ് അസോസിയേഷനും (ഐടിസിഎ) ഒപ്പുവച്ച ധാരണാപത്രം ഈ അവസരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ രാജ്യത്ത് വിക്ഷേപിക്കുന്ന 75 ഉപഗ്രഹങ്ങളില്‍ ഒന്നാണിത്.


പ്രോജക്ടിന്റെ ഗ്രൗൻഡ് സ്റ്റേഷന്‍ കോളജ് പരിസരത്ത് സ്ഥാപിക്കുമെന്നും വിവിധ മത്സരങ്ങളിലെയും പരീക്ഷകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 20 സര്‍കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള 100 വിദ്യാർഥികളെ തിരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു. നിര്‍ദിഷ്ട ഉപഗ്രഹത്തിന് 1.5 കിലോഗ്രാം ഭാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏത് ഉപഗ്രഹത്തിനും കുറഞ്ഞത് 50 കിലോഗ്രാം ഭാരമുണ്ടാകുമായിരുന്നു, പദ്ധതിക്ക് ഏകദേശം 50-60 കോടി രൂപ ചെലവ് വരുമായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ വികസനം പദ്ധതി ചെലവ് 1.90 കോടി രൂപയായി കുറച്ചപ്പോള്‍ ഉപഗ്രഹ ഭാരം വെറും 1.5 കിലോ ആയി കുറയ്ക്കാന്‍ സാധിച്ചു. ഓണ്‍ലൈനിലും ഓഫ്ലൈനിലും ആമുഖ പ്രോഗ്രാമുകള്‍, ഹാന്‍ഡ്-ഓണ്‍ ലേണിംഗ്, കന്നഡ, ഇൻഗ്ലീഷ് ഭാഷകളിലെ ട്യൂടോറിയല്‍ മോഡലുകള്‍ എന്നിവ ഈ പദ്ധതിയുടെ ഭാഗമായിരിക്കും. ആവശ്യമായ ഉള്ളടക്കത്തിന്റെ വെബ് ലിങ്കുകള്‍ വിദ്യാർഥികള്‍ക്ക് നല്‍കുമെന്നും ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍ ഏപ്രില്‍ 22 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഉപഗ്രഹ പേലോഡിനെക്കുറിച്ചുള്ള അറിവ്, നാനോ ഉപഗ്രഹങ്ങളെ പരിചയപ്പെടുത്തല്‍, ബെംഗ്ളൂറിലെ ശാസ്ത്ര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കല്‍, ഉപഗ്രഹ വിക്ഷേപണ വേളയില്‍ ശ്രീഹരിക്കോട്ട സന്ദര്‍ശിക്കല്‍, ശാസ്ത്രജ്ഞരുമായി ആശയവിനിമയം, ഗ്രൗൻഡ് സ്റ്റേഷനിലെ പരിശീലനം, ആവശ്യമായ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും.

Keywords:  News, National, Bangalore, Top-Headlines, Karnataka, Actor, Students, Satelite, College, Satellite Project, Puneeth Rajkumar, Students' satellite project named after late actor Puneeth Rajkumar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia