കൊച്ചിയെ ചുവപ്പണിയിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി; തലമുറമാറ്റത്തിനും നവകേരള സൃഷ്ടിക്കും പ്രാധാന്യം

 


കൊച്ചി: (www.kvartha.com 01.03.2022) തലമുറമാറ്റത്തിനും നവകേരള സൃഷ്ടിക്കും പ്രാധാന്യം നല്‍കി സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് പുതിയ മുന്നേറ്റങ്ങള്‍ക്കുള്ള ആഹ്വാനവും സമ്മേളനം നല്‍കുന്നു. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. കേന്ദ്ര കമിറ്റിയംഗം ഇ പി ജയരാജന്‍ താല്‍ക്കാലിക അധ്യക്ഷനായി. ജില്ലയിലെ പ്രധാന നേതാവും മന്ത്രിയുമായ പി രാജീവ് സ്വാഗതം പറഞ്ഞു. സമ്മേളന നടപടികള്‍ നിയന്ത്രിക്കാന്‍ വിവിധ കമിറ്റികളെ തെരഞ്ഞെടുത്തു.
                       
കൊച്ചിയെ ചുവപ്പണിയിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി; തലമുറമാറ്റത്തിനും നവകേരള സൃഷ്ടിക്കും പ്രാധാന്യം

ജനറല്‍ സെക്രടറി സീതാറാം യച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപോര്‍ട് അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് വേഗം കൂട്ടുന്ന വികസന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. പ്രവര്‍ത്തന റിപോര്‍ടിനൊപ്പം ഈ നയരേഖയും സമ്മേളനം പ്രത്യേകമായി ചര്‍ച ചെയ്യും. വെള്ളിയാഴ്ച വരെ നീളുന്ന സമ്മേളനത്തിന് ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഭാഗീതയോ, മറ്റ് പ്രശ്‌നങ്ങളോ പാര്‍ടിയെ അലട്ടുന്നില്ല എന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകത.
                   
കൊച്ചിയെ ചുവപ്പണിയിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി; തലമുറമാറ്റത്തിനും നവകേരള സൃഷ്ടിക്കും പ്രാധാന്യം

തുടര്‍ഭരണം ലഭിച്ചെങ്കിലും സര്‍കാരിന്റെ, പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി പ്രതിനിധികള്‍ ചര്‍ചയില്‍ ആയുധമാക്കും. പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ള ഗ്രൂപ് പോരുകളും നേതൃത്വത്തിന്റെ ചൈന സ്‌നേഹവും റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ചര്‍ചയാകും.

Keywords:  News, Kerala, Kochi, CPM, Top-Headlines, Conference, State, Meet, Secretary, Pinarayi vijayan, Palakkad, Ambalapuzha, Kollam, CPM State meet begins in Kochi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia