ആരോഗ്യ സ്ഥിതി വളരെ മോശം, തന്നെ വീണ്ടും തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ട്: വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി
Nov 29, 2021, 17:25 IST
ന്യൂഡെല്‍ഹി: (www.kvartha.com 29.11.2021) തന്നെ ഗയാനയിലേക്ക് തട്ടിക്കൊണ്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി. നിലവില്‍ താന്‍ ആന്റിഗ്വയിലെ വസതിയിലാണെന്നും ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും പറഞ്ഞ ചോക്‌സി, ഇന്‍ഡ്യയില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ തനിക്ക് ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ ആണെന്നും വാര്‍ത്താ മാധ്യമമായ എ എന്‍ ഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞമാസങ്ങളില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളില്‍ നിന്നുണ്ടായ മാനസിക സംഘര്‍ഷത്തിന്റെ അളവ് കുറക്കാന്‍ താന്‍ ശ്രമിക്കുകയാണ്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വീട് വിട്ടു പോകാന്‍ കഴിയില്ലെന്ന് ചോക്‌സി പറഞ്ഞു. അഭിഭാഷകര്‍ തനിക്കുവേണ്ടി ആന്റിഗ്വയിലും ഡൊമനികയിലും ഉള്ള കേസുകള്‍ വാദിക്കുകയാണെന്നും അതില്‍ താന്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്. അവസാനം സത്യം വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും കോമണ്‍വെല്‍ത് രാജ്യങ്ങളിലെ നിയമങ്ങളില്‍ വിശ്വാസമുണ്ടെന്നും ചോക്‌സി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം മെയ് 23നാണ് ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് കാണാതായത്. അനധികൃതമായി ഡൊമനികയില്‍ പ്രവേശിച്ചതിന് പിടിയിലായ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. പിന്നീട് ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ജുലൈ 12ന് ഡൊമനിക ഹൈകോടതി ചോക്‌സിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ചോക്‌സി. തട്ടിപ്പിനെ തുടര്‍ന്നാണ് വ്യവസായ പ്രമുഖന്‍ രാജ്യം വിട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.