മണ്ണാര്‍ക്കാട് ഹോടെലിലെ തീപിടിത്തം; 'മതിയായ സുരക്ഷാ സംവിധാനങ്ങളില്ല, ഫയര്‍ എന്‍ഒസി നല്‍കിയിട്ടില്ല'

 


മണ്ണാര്‍ക്കാട്: (www.kvartha.com 12.09.2021) നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോടെലിന് തീപിടിച്ച സംഭവത്തില്‍ അഗ്നിശമന സേന. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോടെല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഹോടെലിന് ഫയര്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നും അഗ്നിശമന സേന അറിയിച്ചു.

ഹോടെല്‍ ഉള്‍പ്പെടുന്നത് ഫയര്‍ എന്‍ഒസി വേണ്ട കെട്ടിടങ്ങളുടെ ഗണത്തില്‍ ആണ്. എന്നാല്‍ ഈ ഹോടെലിന് അഗ്‌നിശമന സേന എന്‍ ഒ സി നല്‍കിയിട്ടില്ലെന്നും റിപോര്‍ടില്‍ പറയുന്നു. കെട്ടിടത്തിന് മുകളില്‍ 20000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള സിമന്റില്‍ വാര്‍ത്ത ജലസംഭരണി വേണം, എന്നാല്‍ ഹോടെലിലുണ്ടായിരുന്നത് സിന്തറ്റിക് ജലസംഭരണിയാണെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

മണ്ണാര്‍ക്കാട് ഹോടെലിലെ തീപിടിത്തം; 'മതിയായ സുരക്ഷാ സംവിധാനങ്ങളില്ല, ഫയര്‍ എന്‍ഒസി നല്‍കിയിട്ടില്ല'

ഹോടെല്‍ കെട്ടിത്തില്‍ ഫയര്‍ ഇന്‍ലെറ്റും ഔട് ലെറ്റും ഇല്ലെന്നും ഭാഗിക പ്രതിരോധ സംവിധാനം മാത്രമെന്നും അഗ്നിശമന സേന റിപോര്‍ടില്‍ വ്യക്തമാക്കി. ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. 

Keywords:  News, Kerala, Fire, Hotel, Death, Accident, Mannarkkad hotel fire; Hotel not provided with fire NOC and no security measures
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia