ആനച്ചാലില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

 


അടിമാലി: (www.kvartha.com 09.09.2021) ആനച്ചാലില്‍ ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അങ്കമാലി എടക്കുന്ന് സ്വദേശി സുബ്രന്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കമാലി എടക്കുന്ന് നടുവേലി ദേവസ്യ(42)യെ പരിക്കുകളോടെ കോലഞ്ചേരി മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാര്‍ ഭാഗത്തുനിന്ന് അടിമാലി ഭാഗത്തേക്ക് ഫര്‍ണിച്ചറുകളുമായി വന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഉടനെ സുബ്രനേയും ദേവസ്യയേയും അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ മെഡികല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ സുബ്രന്‍ മരിച്ചു. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ആനച്ചാലില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

Keywords:  News, Kerala, Accident, Death, Injured, Medical College, hospital, Police, Lorry overturns at Anachal; Driver died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia