ദേശീയ പാത ലക്കിടി വളവില്‍ മണ്ണിടിഞ്ഞു; യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

 


വൈത്തിരി (വയനാട്): (www.kvartha.com 12.09.2021) ദേശീയ പാതയില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം ലക്കിടി വളവില്‍ മണ്ണിടിഞ്ഞു. ഇടിഞ്ഞ ഭാഗം നികത്തുന്നതിനിടെ മുകളില്‍ നിന്നും കനത്ത തോതില്‍ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുന്നത് ഗതാഗത്തിന് ഭീഷണിയായി.

50 അടിയോളം ഉയരത്തില്‍ നിന്നാണ് മണ്ണും കല്ലും റോഡിലേക്ക് പതിക്കുന്നത്. നിരവധി മരങ്ങള്‍ താഴേക്ക് പതിക്കാന്‍ തക്ക വിധത്തില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്. പൊലീസ് എത്തി വാഹനങ്ങളെ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. വണ്‍വേ ആയിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

ദേശീയ പാത ലക്കിടി വളവില്‍ മണ്ണിടിഞ്ഞു; യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Keywords:  Wayanad, News, Kerala, Police, Vehicles, Passengers, Landslide, Landslide at National Highway Lakkidi bend; Passengers must be careful
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia