ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെട്ടു; അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂന മര്‍ദമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍, സംസ്ഥാനത്ത് 15 വരെ മഴയ്ക്കും സാധ്യത

 


തിരുവനന്തപുരം: (www.kvartha.com 11.09.2021) വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂന മര്‍ദമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 15 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കേരളത്തില്‍ ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 14, 15 തീയതികളില്‍ സംസ്ഥാന വ്യാപകമായി ശക്തമായ മഴ സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കി. കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെട്ടു; അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂന മര്‍ദമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍, സംസ്ഥാനത്ത് 15 വരെ മഴയ്ക്കും സാധ്യത

Keywords:  Thiruvananthapuram, News, Chance, Kerala, Rain, Chance of heavy rain in North Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia