മകനും ബന്ധുക്കളും ഉപേക്ഷിച്ച വയോധികയ്ക്ക് ആശ്രയം കുളിമുറി; സ്വമേധയാ കേസെടുത്ത് വനിത കമീഷന്‍

 


പെരുമ്പാവൂര്‍: (www.kvartha.com 10.06.2021) മകനും ബന്ധുക്കളും ഉപേക്ഷിച്ച വയോധികയ്ക്ക് ആശ്രയം നിന്നുതിരിയാന്‍ ഇടമില്ലാത്ത കുളിമുറി. കുറുപ്പംപടി തുരുത്തിയില്‍ പുത്തന്‍പുര വീട്ടില്‍ 80 വയസുകാരിയാണ് കുളിമുറിയില്‍ ഉണ്ണുന്നതും ഉറങ്ങുന്നതും. ഒന്നര വര്‍ഷം മുമ്പ് പ്രായാധിക്യത്തെ തുടര്‍ന്ന് സാറാമ്മ ആശുപത്രിയിലായി. തുടര്‍ചികിത്സയ്ക്ക് എന്ന പേരില്‍ തൃശൂരിലെ വൃദ്ധസദനത്തിലേക്കാണ് മാറ്റിയത്. ഈ സമയത്താണ് മകന്റെ ഭാര്യ സഹോദരന്‍ തുരുത്തിയില്‍ എത്തി താമസിച്ചിരുന്ന വീടും തൊഴുത്തുമെല്ലാം പൊളിച്ചുമാറ്റിയത്. 

മകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു വീട്. കൈയിലുണ്ടായിരുന്ന അഞ്ച് ലക്ഷം ബന്ധുക്കള്‍ തട്ടി എടുത്തതായി സാറാമ്മ പറയുന്നു. വൃദ്ധസദനത്തില്‍ നിന്ന് തിരികെ സാറാമ്മയെ കൊണ്ടുവന്നത് സഹോദരനാണ്. അദ്ദേഹം അന്ന് സാറാമ്മയുടെ മകനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സ്ഥലവും വീടും തന്റെയും ഭാര്യയുടെയും പേരിലാണെന്നും അവിടെ ആരു താമസിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നുമാണ് മകന്‍ മറുപടി പറഞ്ഞതത്രെ.

മകനും ബന്ധുക്കളും ഉപേക്ഷിച്ച വയോധികയ്ക്ക് ആശ്രയം കുളിമുറി; സ്വമേധയാ കേസെടുത്ത് വനിത കമീഷന്‍

പണം തട്ടിയെടുത്ത ബന്ധുക്കള്‍ക്കെതിരെ കുറുപ്പംപടി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി പണം തിരികെ നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല. ഇപ്പോള്‍ ഭക്ഷണത്തിന് അയല്‍ക്കാരെ ആശ്രയിക്കണം. ഒന്നര വര്‍ഷമായി ഈ ദുരവസ്ഥ തുടങ്ങിയിട്ട്. ഈ കാലത്തിനിടയില്‍ ഒരിക്കല്‍ പോലും മകന്‍ സാറാമ്മയെ വിളിച്ചിട്ടില്ല. സംഭവത്തില്‍ വനിത കമീഷന്‍ സ്വമേധയ കേസെടുത്തു.

Keywords:  Perumbavoor, News, Kerala, Case, House, Woman, Police, Elderly woman, Women's Commission, Elderly woman abandoned by man and relatives; Women's Commission files case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia