വാക്‌സിന്‍ സ്റ്റോക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

 


ന്യൂഡെല്‍ഹി: (www.kvartha.com 10.06.2021) വാക്‌സിന്‍ സ്റ്റോക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാന സര്‍കാരുകള്‍ക്ക് കേന്ദ്രനിര്‍ദേശം. ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും അറിയിച്ചു. ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയം നിര്‍ദേശിച്ചത്. 

വാക്‌സിന്‍ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്‌സിന്‍ വിതരണം ചെയ്യുക. വാക്‌സിന്‍ പാഴാക്കിയാല്‍ വിതരണത്തില്‍ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമ്പോള്‍ അതിന്റെ മുന്‍ഗണന ക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

വാക്‌സിന്‍ സ്റ്റോക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

Keywords:  New Delhi, News, National, Vaccine, Government, Health, COVID-19, Don't share data on vaccine stocks in public: Centre tells states
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia