ടെലിവിഷന്‍ പരിപാടിയിലൂടെ പഠിക്കാന്‍ ഫോണില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയോട് വിദ്യാര്‍ഥി; തത്സമയം പരിഹാരം, ഫോണുമായി വിദ്യാര്‍ഥിയുടെ വീട്ടിലെത്തി എം എല്‍ എ

 


തിരുവനന്തപുരം: (www.kvartha.com 30.05.2021) ടെലിവിഷന്‍ പരിപാടിയിലൂടെ പഠിക്കാന്‍ ഫോണില്ലെന്ന് വിദ്യാര്‍ഥി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അറിയിച്ചതോടെ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം. ടെലിവിഷന്‍ പരിപാടിയായ 'മന്ത്രിയോട് സംസാരിക്കാം' എന്ന പരിപാടിയുടെ ഭാഗമായി ചെല്ലാനം സ്വദേശിയായ ജോസഫ് ഡോണ്‍ പഠനത്തിനായി ഫോണ്‍ ഇല്ല എന്ന കാര്യം മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. 

മന്ത്രി അപ്പോള്‍ തന്നെ എംഎല്‍എ കെ ജെ മാക്‌സിയെ വിളിച്ച് ജോസഫ് ഡോണിന് ഫോണ്‍ ഉറപ്പാക്കാനുള്ള നിര്‍ദേശം നല്‍കി. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎല്‍എ കെ ജെ മാക്‌സി ജോസഫ് ഡോണിന്റെ വീട്ടിലെത്തുകയും ജോസഫ് ഡോണിന് ഫോണ്‍ കൈമാറുകയും ചെയ്തു. 

ടെലിവിഷന്‍ പരിപാടിയിലൂടെ പഠിക്കാന്‍ ഫോണില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയോട് വിദ്യാര്‍ഥി; തത്സമയം പരിഹാരം, ഫോണുമായി വിദ്യാര്‍ഥിയുടെ വീട്ടിലെത്തി എം എല്‍ എ

ഇക്കാര്യം എംഎല്‍എ കെ ജെ മാക്‌സി ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് അറിയിച്ചത്. അതേസമയം ഇക്കാര്യത്തില്‍ എംഎല്‍എ കെ ജെ മാക്‌സി നടത്തിയ സജീവ ഇടപെടലിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നന്ദി അറിയിക്കുകയും ചെയ്തു.

Keywords:  Thiruvananthapuram, News, Kerala, Education, Minister, Student, Mobile Phone, MLA, Student tells Education Minister that he does not have phone to study through a television program; MLA went to the student's house with the phone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia