നിപ്മറിനെ പുനരധിവാസ മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

 


തൃശൂര്‍: (www.kvartha.com 24.05.2021) നിപ്മറിനെ പുനരധിവാസ മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് ചികിത്സ നല്‍കുന്നതിനായി നിപ് മറില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയായി ചുമതലയേറ്റതിന് ശേഷം സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള നിപ്മറില്‍ സന്ദര്‍ശിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

ജോയിന്റ് ഡയരക്ടര്‍ സി ചന്ദ്രബാബു, ഫിസിയാട്രിസ്റ്റ് ഡോ സിന്ധു വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ എന്നിവര്‍ പങ്കെടുത്തു.

നിപ്മറിനെ പുനരധിവാസ മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിപ്പിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

Keywords:  Thrissur, News, Kerala, Health, Minister, Treatment, R Bindu, NIPMR, Minister R Bindu says that NIPMR to be expanded as an international institution
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia