കോവിഡ് പരിശോധനക്കായി സ്രവമെടുക്കുന്നതിനിടെ സ്ത്രീയുടെ മൂക്കിന് പരിക്ക്; ഡോക്ടര്‍ക്ക് മര്‍ദനം

 


മുംബൈ: (www.kvartha.com 24.05.2021) കോവിഡ് പരിശോധനക്കായി സ്രവമെടുക്കുന്നതിനിടെ സ്ത്രീയുടെ മൂക്കിന് പരിക്ക്. സംഭവത്തെ തുടര്‍ന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും മര്‍ദിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. ആര്‍ടിപിസിആര്‍ ടെസ്റ്റിനായി സ്രവമെടുക്കുന്നതിനിടെ സ്വാബ് സ്റ്റിക്കിന്റെ ഒരു കഷണം മൂക്കില്‍ കുടുങ്ങുകയായിരുന്നു. 

തുടര്‍ന്ന് ബന്ധുക്കള്‍ പാരാമെഡിമെഡികല്‍ ജീവനക്കാരെ അസഭ്യം പറയുന്നതിനിടെ സ്ഥലത്തെത്തിയ ഡോക്ടര്‍ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തതായി വിറാര്‍ പൊലീസ് അറിയിച്ചു. 

കോവിഡ് പരിശോധനക്കായി സ്രവമെടുക്കുന്നതിനിടെ സ്ത്രീയുടെ മൂക്കിന് പരിക്ക്; ഡോക്ടര്‍ക്ക് മര്‍ദനം

Keywords:  Mumbai, News, National, Injured, Doctor, Hospital, Woman, Case, Police, Maharashtra: Doctor hit for botched swab sample collection
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia