യുപിയിലെ ഇറ്റാവാ സഫാരി പാര്‍കിലെ 2 സിംഹങ്ങള്‍ക്ക് കോവിഡ്

 


ഇറ്റാവാ: (www.kvartha.com 08.05.2021) യുപിയിലെ ഇറ്റാവാ സഫാരി പാര്‍കിലെ രണ്ടു സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ ഇനത്തില്‍പ്പെട്ട രണ്ടും മൂന്നും വയസ് പ്രായമുള്ള പെണ്‍സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 സിംഹങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട് എന്ന സ്ഥാപനത്തിന് അയച്ചുകൊടുത്തിരുന്നു. 

തുടര്‍ന്ന് രണ്ടു പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍കില്‍ പാര്‍പ്പിച്ചിരിക്കുന്ന എട്ട് സിംഹങ്ങള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിലെ സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്.

യുപിയിലെ ഇറ്റാവാ സഫാരി പാര്‍കിലെ 2 സിംഹങ്ങള്‍ക്ക് കോവിഡ്

Keywords:  News, National, Animals, COVID-19, Lion, Etawah, Lion at Etawah Safari Park tests COVID positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia