Follow KVARTHA on Google news Follow Us!
ad

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവം; യുവാവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ News, Kerala, Arrest, Arrested, Crime, Police, Case, Girl, Threatened, Social Media
ചടയമംഗലം: (www.kvartha.com 06.05.2021) സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 'ലിജോസ് സ്ട്രീറ്റ് റൈഡര്‍ 46' എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെ പെണ്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മൈനാഗപ്പള്ളി കടപ്പ തടത്തില്‍ പുത്തന്‍വീട്ടില്‍ ലിജോ ജോയിയെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി സുഹൃത്തുക്കളുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റിങ് നടത്തുന്നതിനിടെ പബ്ലിക് ചാറ്റ് ബോക്‌സില്‍ വന്ന് തുടര്‍ചയായി അസഭ്യങ്ങളും ലൈംഗിക ചുവയുള്ള മെസേജുകളും അയക്കുകയും ലൈംഗികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ഹൈടെക് സെല്ലിന്റെയും കൊട്ടാരക്കര സൈബര്‍ സെല്ലിന്റെയും സഹായത്തോടെ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ഹുസൂറില്‍ നിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

News, Kerala, Arrest, Arrested, Crime, Police, Case, Girl, Threatened, Social Media, Incident of insulting girl through social media; Man arrested

Keywords: News, Kerala, Arrest, Arrested, Crime, Police, Case, Girl, Threatened, Social Media, Incident of insulting girl through social media; Man arrested

Post a Comment