വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ മഴയും വെള്ളക്കെട്ടും വിനയായി; കോവിഡ് ബാധിതനായി മരിച്ച ഹിന്ദുമത വിശ്വാസിക്ക് എടത്വ സെന്റ് ജോര്‍ജ് ഫോറോനാ പള്ളിയില്‍ സംസ്‌കാരം

 


ആലപ്പുഴ: (www.kvartha.com 26.05.2021) എടത്വ സെന്റ് ജോര്‍ജ് ഫോറോനാ പള്ളി കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിക്ക് ശവ സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി മതേതര ഐക്യത്തിന് മാതൃകയായി. 86കാരനായ ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിക്കാനാണ് കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ കഴിയാതെ എടത്വ സെന്റ് ജോര്‍ജ് ഫോറോനാ പള്ളിയില്‍ സ്ഥലമൊരുക്കിയത്

സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്‍, ജെഫിന്‍, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവരാണ് പിപിഇ കിറ്റ് അണിഞ്ഞ് മൃതദേഹം സംസ്‌കരിച്ചത്. വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന്‍ കെ എം മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.

വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ മഴയും വെള്ളക്കെട്ടും വിനയായി; കോവിഡ് ബാധിതനായി മരിച്ച ഹിന്ദുമത വിശ്വാസിക്ക് എടത്വ സെന്റ് ജോര്‍ജ് ഫോറോനാ പള്ളിയില്‍ സംസ്‌കാരം

മതങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണ്. ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ഉടനെ തന്നെ കൈക്കാരന്‍മാരും പാരിഷ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് മൃതസംസ്‌ക്കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു.

Keywords:  Alappuzha, News, Kerala, COVID-19, Death, Church, Buried,  Hindu believer who died due to covid, buried at St. George Forane Church, Edathua
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia