കോവിഡ് കാലത്ത് ഉള്‍പെടെ കാഴ്ചവച്ച ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് അംഗീകാരം; ഹെല്‍ത് കെയര്‍ ഏഷ്യയുടെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ - ഇന്ത്യ 2021 പുരസ്‌കാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്

 


കോഴിക്കോട്: (www.kvartha.com 14.05.2021) ആതുര സേവന രംഗത്ത് ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ആയി പരിഗണിക്കുന്ന ഹെല്‍ത് കെയര്‍ ഏഷ്യയുടെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ - ഇന്ത്യ 2021 പുരസ്‌കാരത്തിന് അര്‍ഹത നേടി കോഴിക്കോട് ആസ്റ്റര്‍ മിംസ്. മെയ് 27ന് സിംഗപ്പൂരിലെ കോണ്‍റാഡ് സെന്റിനിയലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് കൈമാറും.

കോവിഡ് കാലത്ത് ഉള്‍പെടെ കാഴ്ചവച്ച ശ്രദ്ധേയമായ ഇടപെടലുകള്‍ക്ക് അംഗീകാരം; ഹെല്‍ത് കെയര്‍ ഏഷ്യയുടെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ - ഇന്ത്യ 2021 പുരസ്‌കാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്




കോവിഡ് കാലത്ത് ഉള്‍പെടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് കാഴ്ചവച്ച ശ്രദ്ധേയമായ ഇടപെടലുകളാണ് അവാര്‍ഡിന് പരിഗണിക്കാന്‍ ഇടയാക്കിയതെന്ന് ഹെല്‍ത് കെയര്‍ ഏഷ്യ എഡിറ്റര്‍ ഇന്‍ ചീഫ് ആന്റ് പബ്ലിഷര്‍ ടിം കാള്‍ട്ടണ്‍ വ്യക്തമാക്കി. നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിനായി പരിഗണിക്കപ്പെട്ടു. ഇന്ത്യയിലെ മുന്‍നിര ആശുപത്രികളെല്ലാം അവസാന റൗന്‍ഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇതില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ് എന്ന് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

'ഇത്രയും വലിയ നേട്ടം ലഭ്യമായത് ഞങ്ങളുടെ ഉത്തരവാദിത്തത്തെ വര്‍ധിപ്പിക്കുകയാണ്. തുടര്‍ന്നുള്ള നാളുകളിലും സ്വയം സമര്‍പിതമായ സേവനം കൂടുതല്‍ കൃത്യതയോടെ എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥണായി പരിശ്രമിക്കും' എന്ന് ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ വ്യക്തമാക്കി.


Keywords:  Kozhikode, News, Kerala, Hospital, Award, Aster MIMS, Health, COVID-19, Healthcare Asia Hospital of the Year - India 2021 Award, Dr Azad Moopen, Healthcare Asia Hospital of the Year - India 2021 Award for Kozhikode Aster MIMS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia