ഇടവമാസ പൂജ: ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി ഇല്ല

 


പത്തനംതിട്ട: (www.kvartha.com 07.05.2021) ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. വെള്ളിയാഴ്ചയാണ് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ക്ഷേത്രനട തുറന്ന് സാധാരണ പൂജകള്‍ മാത്രം നടത്തും. മെയ് 14 മുതല്‍ 19 വരെയാണ് ശബരിമലയില്‍ ഇടവമാസ പൂജകള്‍.

ഇടവമാസ പൂജ: ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി ഇല്ല

Keywords:  Pathanamthitta, News, Kerala, Sabarimala, Sabarimala Temple, Religion, Devotees will not be allowed in Sabarimala monthly pooja
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia