കോവിഡ് 19; ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല

 


ന്യൂഡെല്‍ഹി: (www.kvartha.com 12.05.2021) ബിടെനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകേണ്ടെന്ന് നരേന്ദ്ര മോദി തീരുമാനിക്കുകയായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

'ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രത്യേകമായി ക്ഷണിച്ചതിന് നന്ദി പറയുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയില്ല' എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗാച്ചി പറഞ്ഞു. ഇന്ത്യക്ക് പുറമെ സൗത്ത് കൊറിയ, സൗത്ത് ആഫ്രിക, ആസ്ട്രേലിയ എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു.

കോവിഡ് 19; ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല

Keywords:  New Delhi, News, National, Prime Minister, Narendra Modi, COVID-19, Travel, Summit, Covid-19: PM Modi will not travel to UK for G7 summit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia