കാലിക്കറ്റ് സര്‍വകലാശാല എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 


തേഞ്ഞിപ്പലം: (www.kvartha.com 28.05.2021) കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളജുകള്‍ എന്നിവയിലേക്കുള്ള 2021-ലെ പാര്‍ട് ടൈം, ഫുള്‍ടൈം എം ബി എ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 187 രൂപയും മറ്റുള്ളവര്‍ 555 രൂപയും ഫീസടച്ച് ജൂണ്‍ 14ന് മുമ്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. സ്വാശ്രയ കോളജിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. 

ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്, ചലാന്‍ രശീതി, എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ കമ്മ്യൂണിറ്റി സെര്‍ടിഫികെറ്റിന്റെ പകര്‍പ്പ് എന്നിവ ജൂണ്‍ 16ന് മുമ്പായി സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠന വകുപ്പുതലവന് സമര്‍പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍, ഫോണ്‍ 0494 2407017, 2407363.

കാലിക്കറ്റ് സര്‍വകലാശാല എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Keywords:  News, Kerala, Education, Application, Calicut  University, Online, MBA, Calicut University invites applications for MBA admission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia