ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു

 


തിരുവനന്തപുരം: (www.kvartha.com 11.05.2021) പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ചൊവ്വാഴ്ച കൊച്ചിയില്‍ പെട്രോളിന് വില 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ്. തിരുവനന്തപുരം പെട്രോള്‍ വില 93.77 രൂപയും ഡീസല്‍ വില 88.56 രൂപയുമാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില 69.04 ഡോളറായി.

മെയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില കൂടുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 ല്‍ കവിഞ്ഞു. ക്രമേണ വലിയ വര്‍ധനവ് തന്നെയാണ് ഉണ്ടായിട്ടുള്ളത്.

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു

Keywords:  Thiruvananthapuram, News, Kerala, Business, Petrol, Diesel, Petrol Price, Price, After Rajasthan, petrol crosses Rs 100-mark in Rajasthan, Maharashtra and Madhya Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia