സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയതുപോലെ സമാനമായ രീതിയില്‍ സസക്സിലെ റിവര്‍ അരുണില്‍ മറ്റൊരു ചരക്കുകപ്പല്‍; സോഷ്യല്‍ മീഡിയയില്‍ കൗതുകമുണ്ടാക്കി വാര്‍ത്ത, ചിത്രം
Apr 1, 2021, 15:09 IST
ലണ്ടന്‍: (www.kvartha.com 01.04.2021) സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയതുപോലെ സമാനമായ രീതിയില്‍ സസക്സിലെ റിവര്‍ അരുണില്‍ മറ്റൊരു ചരക്കുകപ്പല്‍. ചരക്കുകപ്പല്‍ കുടുങ്ങിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ആകാംക്ഷയുണര്‍ത്തുന്നത്. ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും സൂയസ് കനാല്‍ പ്രതിസന്ധിയോടൊപ്പം തന്നെ വാര്‍ത്താ പ്രാധാന്യം നേടുകയാണ്.
80 മീറ്റര്‍ നീളമുള്ള എലിസ് എന്ന കപ്പലാണ് സമാനമായ രീതിയില്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്നത്. ലിറ്റിലാപ്ടണ് തുറമുഖത്തിനടുത്ത് അരുണ്‍ റിവറില്‍ 600 ടണ്‍ ചരക്കുമായാണ് എലിസ് നങ്കൂരമിട്ടത്. അരുണ്‍ റിവറിന് കുറുകെ ചരക്ക് ഗതാഗതത്തിന് തടസ്സമായി കുറുകെ കിടക്കുകയായിരുന്നു ചരക്കുകപ്പല്‍ എലിസ്. ഇതിന്റെ ചിത്രങ്ങള്‍ വൈറലാണ്.
എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളില്‍ ഒന്നായ എവര്‍ ഗിവണിനെ പോലെ ദിവസങ്ങളൊന്നും വേണ്ടിവന്നില്ല എലിസിനെ ചലിപ്പിക്കാന്‍. മണിക്കൂറുകള്‍ കൊണ്ടുതന്നെ എലിസിനെ ചലിപ്പിച്ച് മാര്‍ഗതടസ്സം നീക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.
Keywords: News, World, London, Technology, Boats, Social Media, After Suez Canal reopens, Cargo ship Elise blocks River Arun in SussexRiver users being turned around - Arun River tottaly blocked by MV Elise pic.twitter.com/diMfSQZr7P
— eddie mitchell (@brightonsnapper) March 30, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.