ലോക വനിതാ ദിനത്തെ സ്വാഗതം ചെയ്ത് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍; അര്‍ധരാത്രിയില്‍ ശ്രദ്ധേയമായി സ്ത്രീകളുടെ ബൈക്കത്തോണ്‍

 


കോഴിക്കോട്: (www.kvartha.com 08.03.2021) ലോക വനിതാ ദിനത്തെ സ്വാഗതം ചെയ്ത് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍ നടത്തിയ ബൈക്കത്തോണ്‍ ഏറെ ശ്രദ്ധ നേടി. അര്‍ധരാത്രിയില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനിതാ ജീവനക്കാരാണ് ബൈകുകളില്‍ കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തുകൊണ്ട് ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായത്. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ബൈക്കത്തോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

'വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതിരുന്ന കാലഘട്ടത്തില്‍ നിന്ന് അര്‍ദ്ധരാത്രി പോലും നിര്‍ഭയമായി പുറത്തിറങ്ങാന്‍ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം പോരാട്ടങ്ങളുടേത് കൂടിയാണ്. ഈ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരവനിതകളെ ഈ ദിനത്തില്‍ നന്ദിയോടെ സ്മരിക്കണം' ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഡോ. അജിത പി എന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. പ്രവിത, ഷീലാമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലോക വനിതാ ദിനത്തെ സ്വാഗതം ചെയ്ത് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍; അര്‍ധരാത്രിയില്‍ ശ്രദ്ധേയമായി സ്ത്രീകളുടെ ബൈക്കത്തോണ്‍

Keywords:  Kozhikode, News, Kerala, Women, House, Inauguration, World Women's Day, Astor MIMS, Women staff at Astor MIMS to welcome World Women's Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia